wheeled armoured Platform(WhAP 8x8)

 
India

ഇന്ത്യയുടെ ആദ്യത്തെ വിദേശ പ്രതിരോധ നിർമാണ യൂണിറ്റ് മൊറോക്കോയിൽ

ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് മറോക് എന്ന പേരിൽ ആരംഭിച്ച യൂണിറ്റിൽ വീൽഡ് ആർമേഡ് പ്ലാറ്റ്ഫോമുകളുടെ (WhAP 8x8) നിർമാണമാണ് നടത്തുക.

ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന്‍റെ പ്രതിരോധ വിമാന നിർമാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡ് (ടിഎഎസ്എൽ) മൊറോക്കോയിൽ ഇന്ത്യയുടെ ആദ്യ വിദേശ പ്രതിരോധ നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് മറോക് എന്ന പേരിൽ ആരംഭിച്ച യൂണിറ്റിൽ വീൽഡ് ആർമേഡ് പ്ലാറ്റ്ഫോമുകളുടെ (WhAP 8x8) നിർമാണമാണ് നടത്തുക. പ്രതിരോധ നിർമാണ രംഗത്ത് ഇന്ത്യയുടെ ആഗോള സാന്നിധ്യം വർധിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൊറോക്കോ സന്ദർശിക്കുന്ന വേളയിൽ തന്നെയാണ് നിർമാണ യൂണിറ്റ് ഉദ്ഘാടനവും നടത്തിയിരിക്കുന്നത്.

ഒരു ഇന്ത്യൻ പ്രതിരോധമന്ത്രി ആദ്യമായി ആഫ്രിക്കൻ രാജ്യം സന്ദർശിക്കുന്നെന്ന പ്രത്യേകത കൂടി രാജ്‌നാഥിന്‍റെ സന്ദർശനത്തിനുണ്ട്.

ഇതു ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-തന്ത്രപരമായ സഖ്യത്തിന്‍റെ വളർച്ചയ്ക്ക് ഈ സന്ദർശനവും പ്രതിരോധ നിർമാണ യൂണിറ്റും സഹായകമാകുമെന്നാണ് വിലയിരുത്തൽ.

കയറ്റുമതി വിപുലീകരിക്കുന്നതിനും പങ്കാളിത്ത വളർച്ചയ്ക്കുമുള്ള വലിയൊരു മുന്നേറ്റമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

1983 ലോകകപ്പ് ഫൈനൽ ഉൾ‌പ്പടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചു; അംപയർ ഡിക്കി ബേർഡിന് വിട

ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു

"സിനിമ എന്‍റെ ആത്മാവിന്‍റെ സ്പന്ദനം, പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു": മോഹൻലാൽ

മോഹൻലാൽ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി

അർജന്‍റീന ടീം മാനേജർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു