അതിർത്തിയിൽ ഇന്ത്യയുടെ 'ത്രിശൂൽ'; പാക്കിസ്ഥാന് നെഞ്ചിടിപ്പ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ സേന. പാക്കിസ്ഥാൻ അതിർത്തിയിൽ 12 ദിവസത്തെ (ഒക്റ്റോബർ 30 - നവംബർ 10) ത്രിശൂൽ സൈനികാഭ്യാസമാണ് ഇന്ത്യ വ്യാഴാഴ്ച ആരംഭിച്ചത്.
സിന്ദൂരത്തിനു ശേഷമുള്ള ഇന്ത്യൻ സായുധ സേനയുടെ സന്നദ്ധത പരിശോധിക്കുന്നതിനായി, സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോകൾ, മിസൈൽ ബാറ്ററികൾ, യുദ്ധക്കപ്പലുകൾ, യുദ്ധ ടാങ്കുകൾ, റാഫേൽ, സുഖോയ് സു-30 എന്നിവയുൾപ്പെടെയുള്ള ആക്രമണ വിമാനങ്ങൾ എന്നിവ ത്രിശൂലിൽ ഉൾപ്പെടും. കര-നാവിക-വ്യോമ സേനകൾ പങ്കെടുക്കുന്ന സൈനികാഭ്യാസം സേനകളുടെ സംയുക്തമായ പ്രവർത്തന ശേഷി, സ്വയം പര്യാപ്തത (ആത്മനിർഭർ), നൂതനമായ ആശയങ്ങൾ എന്നിവ പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇന്ത്യയുടെ സൈനികാഭ്യാസം പ്രമാണിച്ച് പാക്കിസ്ഥാൻ വ്യോമാർത്തി അടച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ സിന്ധ്, ഇന്ത്യയിലെ ഗുജറാത്ത് എന്നിവിടങ്ങലിലെ മനുഷ്യവാസമില്ലാത്ത ദുർഘടമായ മനുഷ്യവാസമില്ലാത്ത സ്ഥലമാണ് സർ ക്രീക്ക്. 96 കിലോമീറ്റർ ദൈർഘ്യമുല്ള ഈ അഴിമുഖം സമു്ദ്രപാതകളുമായി ബന്ധപ്പെട്ട് തന്ത്ര പ്രധാനമായ സ്ഥലമാണ്. ഈ പ്രദേശത്ത് ഇന്ത്യ പാക് അതിർത്തി പ്രശ്നവും നിലനിൽക്കുന്നുണ്ട്.