ഇൻഡിഗോ വിമാനം

 

file

India

വ‍്യാജ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം മുംബൈയിലിറക്കി

സൗദി അറേബ‍്യയിലെ ജിദ്ദയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയത്

Aswin AM

മുംബൈ: വ‍്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ഇൻഡിഗോ വിമാനം മുംബൈയിൽ തിരിച്ചിറക്കി. സൗദി അറേബ‍്യയിലെ ജിദ്ദയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയത്. ഇമെയിൽ മുഖേനേയായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

ഇൻഡിഗോ 6ഇ 68ൽ മനുഷ‍്യബോംബ് ഉണ്ടെന്നും വിമാനം ഹൈദരാബാദിൽ ഇറക്കുന്നത് തടയണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എൽടിടിഇ- ഐഎസ്ഐ പ്രവർത്തകർ വിമാനത്തിലുള്ളതായും 1984ൽ മദ്രാസ് വിമാനത്താവളത്തിൽ നടന്നതിനു സമാനമായ തരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്.

ഇതേത്തുടർന്ന് വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ വിമാനത്താവള അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പി.എം.എ. സലാമിനെതിരേ പൊലീസിൽ പരാതി നൽകി സിപിഎം

കേരളത്തിനെതിരേ തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി കരുൺ നായർ; കർണാടക മികച്ച സ്കോറിലേക്ക്

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കേരളത്തിലേക്ക്

പയ്യമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നു ഡോക്റ്റർമാർ മുങ്ങിമരിച്ചു

മരിച്ചാലും രക്ഷയില്ല!! സ്വർണത്തിനായി ശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ചു