ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; യാത്രക്കാർ സുരക്ഷിതർ
ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. 227 യാത്രക്കാരുമായി പോയ ഇന്‍ഡിഗോ 6E2142 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്‍റെ മുൻഭാഗത്ത് കേടുപാടുകൾ ഉണ്ടായി.
മേയ് 21 വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങിയതായും യാത്രക്കാരും ക്രൂവും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്നുള്ള മഴയും ശക്തമായ ആലിപ്പഴവര്‍ഷവുമാണ് വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് അധികൃതര്‍ അറിയിച്ചത്. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്‍റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.