ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്
file image
ന്യൂഡൽഹി: ഡൽഹിയിൽ വ്യോമഗതാഗത തിരക്ക് രൂക്ഷമായ സാഹചര്യത്തിൽ യാത്രക്കാർക്ക് നിർദേശവുമായി ഇൻഡിഗോ. കൃത്യസമയം പാലിക്കാനാവുന്നില്ലെന്നും യാത്രക്കാർ കൃത്യമായി ലൈവ് അപ്ഡേഷനുകൾ ചെക്കു ചെയ്ത ശേഷം മാത്രം വിമാനത്താവളത്തിലേക്ക് എത്തിച്ചേരുവാനും ഇൻഡിഗോ നിർദേശിക്കുന്നു.
വ്യോമഗതാഗത തിരക്ക് രൂക്ഷമായി തുടരുന്നത് വിമാനത്തിന്‍റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ കൃത്യസമയങ്ങളിൽ സർവീസുകൾ ആരംഭിക്കാൻ കഴിയുന്നില്ലെന്നും ഇൻഡിഗോ അറിയിച്ചു.
നിങ്ങളുടെ വിലപ്പെട്ട സമയം പാഴാകുന്നതിൽ ഖേദിക്കുന്നുവെന്നും സാഹചര്യം മനസിലാക്കി ക്ഷമയോടെ കാത്തിരിക്കുന്ന നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഇൻഡിഗോ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.