India

പർവതത്തിന് മുകളിൽ നിന്ന് നഗ്നനായി ഫോട്ടോ എടുത്തു; വിനോദ സഞ്ചാരി നാടുകടത്തൽ ഭീഷണിയിൽ

ബാലി: ബാലിയിലെ അഗുങ് പർവതത്തിന് മുകളിൽ കയറി നഗ്നനായി ഫോട്ടോ എടുത്ത വിനോദ സഞ്ചാരിയെ നാടുകടത്താനൊരുങ്ങി ഇന്ത്യോനേഷ്യ. റഷ്യൻ വിനോദ സഞ്ചാരിയായ യൂറി എന്ന യുവാവാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. നാടുകടത്തലിനു പുറമേ 6 മാസത്തേക്ക് ഇന്ത്യോനേഷ്യയിലേക്ക് പ്രവേശിക്കുന്നതിനും ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തും.

ഹിന്ദുക്കൾ പരിശുദ്ധമായി കരുതി പോരുന്ന പർവതമായ അഗുങിന് മുകളിൽ കയറിയാണ് യൂറി നഗ്നനായി ഫോട്ടോ എടുത്തത്. ബാലിയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഇവിടം ദൈവങ്ങളുടെ ഇരിപ്പിടമായാണ് ഹിന്ദുക്കൾ കരുതി വരുന്നത്.

അതേ സമയം തന്‍റെ അറിവില്ലായ്മ മൂലമാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നും മാപ്പു പറയുന്നതായും യൂറി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി. യൂറിയുടെ പ്രവർത്തി പർവതത്തെ അശുദ്ധമാ്കകിയെന്ന് പറഞ്ഞ് പ്രദേശവാസികൾ നടത്തിയ ശുദ്ധികലാശത്തിലും അദ്ദേഹം പങ്കെടുത്തു.

എന്നാൽ യൂറിയുടെ പെരുമാറ്റത്തിന് മാപ്പില്ലെന്നാണ് ഇന്ത്യോനേഷ്യൻ സർക്കാരിന്‍റെ നിലപാട്. നിയമ ലംഘനത്തിനൊപ്പം ഇന്ത്യോനേഷ്യയുടെ സംസ്ക്കാരത്തോട് തികഞ്ഞ അവമതിപ്പും യൂറി പ്രകടിപ്പിച്ചതായാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും

എഎപിയെ തുടച്ചുനീക്കാൻ ബിജെപി ശ്രമിക്കുന്നു: കെജ്‌രിവാൾ

മേയർ - ഡ്രൈവർ തർക്കം: യദു ആംഗ്യം കാണിച്ചതിനു തെളിവില്ല