ഇന്ദോർ മാലിന്യജല ദുരന്തം; മരിച്ചവരിൽ ആറു മാസം പ്രായമുള്ള കുരുന്നും

 
India

ഇന്ദോർ മാലിന്യജല ദുരന്തം; മരിച്ചവരിൽ ആറു മാസം പ്രായമുള്ള കുരുന്നും

പത്ത് വർഷം കാത്തിരുന്നുണ്ടായ കുഞ്ഞാണ് മരിച്ചു പോയതെന്ന് സാധ്ന പറയുന്നു.

നീതു ചന്ദ്രൻ

ഇന്ദോർ: കുടിവെള്ളത്തിൽ അഴുക്കുചാലിൽ നിന്നുള്ള മലിനജലം കലർന്നതിനെത്തുടർന്ന് മധ്യപ്രദേശിലെ ഇന്ദോറിൽ മരിച്ചവരുടെ എണ്ണം ഏഴായി. 1100ൽ അധികം പേർ വിവിധ അസ്വസ്ഥതകളെത്തുടർച്ച് ചികിത്സയിലാണ്. ആറു മാസം മാത്രം പ്രായമുള്ള കുരുന്നും മലിനജലം കുടിച്ചതിനാൽ മരണമടഞ്ഞവരുടെ കൂട്ടത്തിലുണ്ട്. ഇന്ദോറിലെ ഭാഗീരഥപുര മേഖലയിലെ മറാത്തി മൊഹല്ലയിൽ നിന്നുള്ള സാധ്ന സാഹുവിന്‍റെ കുഞ്ഞാണ് ഛർദിയും വയറിളക്കവും മൂലം മരിച്ചത്. കുട്ടിക്ക് കൊടുത്ത പാലിൽ വെള്ളം കലർത്തിയതാണ് ദുരന്തത്തിനിടയാക്കിയത്. പത്ത് വർഷം കാത്തിരുന്നുണ്ടായ കുഞ്ഞാണ് മരിച്ചു പോയതെന്ന് സാധ്ന പറയുന്നു.

കുടിവെള്ളത്തിൽ മാലിന്യം കലരുന്നുണ്ടെന്ന് പല തവണ പരാതി പറഞ്ഞിട്ടും അധികൃതർ അതു തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും സാധ്ന ആരോപിക്കുന്നു. ഭാഗീരഥ പുരയിലെ വീടുകളിലേക്ക് നഗരസഭ വിതരണം ചെയ്തിരുന്ന വെള്ളത്തിൽ അഴുക്കുചാലിൽ നിന്നുള്ള മലിന ജലം കലർന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്.

നഗരസഭാ പൈപ്പ് ലൈനിനു മുകളിൽ ശൗചാലയം നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലനിജലമാണ് കുടിവെള്ളത്തിൽ കലർന്നത്. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂഇയർ ആഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

ഹിമാചലിൽ പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം; പരിഭ്രാന്തരായി നാട്ടുകാർ

"ഇന്ത‍്യക്കു വേണ്ടി എല്ലാ ഫോർമാറ്റിലും കളിക്കാൻ സർഫറാസ് യോഗ‍്യൻ"; പിന്തുണയുമായി മുൻ ഇന്ത‍്യൻ താരം

ശബരിമല സ്വർണക്കൊള്ള: പ്രഭാമണ്ഡലത്തിലെയും ശിവ, വ‍്യാളി രൂപങ്ങളിലെയും സ്വർണം നഷ്ടപ്പെട്ടെന്ന് എസ്ഐടി

ഡയാലിസിസിന് വിധേയരായ രണ്ടു രോഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കൾ