India

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ജി 20 ഇവന്‍റ് തകർക്കാനുള്ള ഭീകരരുടെ ശ്രമത്തെ മുളയിലേ നുള്ളി ഇന്ത്യൻ സൈന്യം. വടക്കൻ കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറി സെക്റ്ററിലാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതോടെ സൈനികർ‌ വെടിയുതിർത്തതായും സൈനിക വക്താവ് വ്യക്തമാക്കി.

ശനിയാഴ്ച രാവിലെയോടെയാണ് നുഴഞ്ഞു കയറ്റശ്രമം കണ്ടെത്തിയത്. ഭീകരർക്ക് സഹായമായി പാക് സൈന്യത്തിന്‍റെ ക്വാഡ് കോപ്റ്റർ പറക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും സൈന്യം പറയുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ