മോഷണ ശ്രമം: അന്തർസംസ്ഥാന വനിതാ സംഘം ഹൈദരാബാദ് പൊലീസിന്‍റെ പിടിയിൽ 
India

മോഷണ ശ്രമം: അന്തർസംസ്ഥാന വനിതാ സംഘം ഹൈദരാബാദ് പൊലീസിന്‍റെ പിടിയിൽ

വിശദമായ ചോദ്യം ചെയ്യലിൽ, നഗരത്തിൽ നിരവധി കേസുകളിൽ പങ്കുണ്ടെന്ന് യുവതികൾ സമ്മതിച്ചു.

Aswin AM

ഹൈദരാബാദ്: മോഷണ ശ്രമത്തിനിടെ അന്തർസംസ്ഥാന വനിതാ സംഘത്തെ പിടികൂടി ഹൈദരാബാദ് പൊലീസ്. നഗരത്തിലുടനീളം തുടർച്ചയായി മോഷണം നടത്തിയതിന് മധ്യപ്രദേശിലെ രാജ്‌ഗഢിൽ നിന്ന് അഞ്ച് സ്ത്രീകളടങ്ങുന്ന അന്തർസംസ്ഥാന സംഘത്തെ ഹൈദരാബാദ് പൊലീസ് ചൊവാഴ്‌ച അറസ്‌റ്റ് ചെയ്‌തു. മധ്യപ്രദേശ് സ്വദേശികളായ കുന്തി ബായ്, എം സിസോദിയ, റിനോ ബായ്, റിഹാന, ഷബാന എന്നിവരാണ് അറസ്റ്റിലായത്.

സെക്കന്ദ്രാബാദിലെ സിതാര ഹോട്ടലിൽ വച്ചാണ് സംഘത്തെ പൊലീസ് പിടിക്കൂടുന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്‌ടിക്കാൻ കടയുടമകളുടെ ശ്രദ്ധ തിരിക്കുകയും വിവിധ കടകളിൽ സാധനങ്ങൾ വാങ്ങുന്നവരായി വേഷംമാറി മോഷ്ട്ടിക്കുന്നതാണ് ഇവരുടെ മോഷണരീതി. സുൽത്താൻ ബസാറിലെ ഒരു ഷോപ്പിംഗ് മാളിൽ ഒരു എൻആർഐ (NRI) സ്‌ത്രീയിൽ നിന്ന് ഒരു ബാഗ് ഇവർ തട്ടിയെടുത്തു തുടർന്ന് പൊലീസ് നടത്തിയ അന്ന്വേഷണത്തിൽ നഷ്ട്ടപെട്ട 14,000 രൂപയുടെ വസ്ത്രങ്ങളും വ്യാജ ആഭരണങ്ങളും സംഘത്തിൽ നിന്ന് കണ്ടെടുത്തു.

പൊലീസ് സംഘം 200 ഓളം നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും ഒടുവിൽ ലോഡ്‌ജിൽ നിന്ന് ഇവരെ പിടികൂടുകയും ചെയ്‌തു. വിശദമായ ചോദ്യം ചെയ്യലിൽ, നഗരത്തിൽ നിരവധി കേസുകളിൽ പങ്കുണ്ടെന്ന് യുവതികൾ സമ്മതിച്ചു.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു