ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു
ന‍്യൂഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്ക് പുറത്തുണ്ടായ വെടിവയ്പ്പിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് വെടിയുതിർത്തതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല
ഇതുവരെ പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ജാമിയ സർവകലാശാലയിലെ വിദ‍്യാർഥികളും പുറത്തു നിന്നുള്ള സംഘവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്.