ഡൽഹി മൃഗശാലയിൽ നിന്നും ഒരു കൂട്ടം കുറുക്കന്മാർ ചാടിപ്പോയി; വ്യാപക തെരച്ചിൽ

 

representative image

India

ഡൽഹി മൃഗശാലയിൽ നിന്നും ഒരു കൂട്ടം കുറുക്കന്മാർ ചാടിപ്പോയി; വ്യാപക തെരച്ചിൽ

മൃഗശാല അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി വിമർശനങ്ങളുയരുന്നുണ്ട്

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ മൃഗശാലയിൽ നിന്നും ഒരു കൂട്ടം കുറുക്കന്മാർ ചാടിപ്പോയി. കൂടിനുണ്ടായിരുന്ന വിടവുകൾ വഴിയാണ് ചാടിപ്പോയത്. ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നും ശനിയാഴ്ച രാവിലെയാണ് കുറുക്കന്മാർ ചാടിപ്പോയത്.

മൃഗശാല അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി വിമർശനങ്ങളുയരുന്നുണ്ട്. കൂടിനെ പിന്നിലെ വിടവിലൂടെയാണ് കുറക്കന്മാർ ചാടിപ്പോയതെന്നും അതിനാൽ തന്നെ സന്ദർശകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്.

കുറുക്കന്മാർ പോയ വഴി നിബിഡ വനമേഖലയാണ്. അധികം ദൂരം കുറുക്കന്മാർ പോവാൻ സാധ്യതയില്ലെന്നും തെരച്ചിൽ തുടരുന്നതായുമാണ് വിവരം. സംഭവത്തിൽ മൃഗശാല അധികൃതർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓപ്പറേഷൻ സിന്ദൂർ: പാക് പ്രചരണം ഫ്രാൻസ് തള്ളി

ഏകദിന പരമ്പരയിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ

"ഞാൻ ചുമ്മാ ഒന്നും പറയാറില്ല, പറഞ്ഞിട്ടുള്ളതൊന്നും ചെയ്യാതെ പോയിട്ടില്ല''; ലക്ഷ്യം ജനസേവനം മാത്രമെന്ന് വിജയ്

ഹോട്ടലിൽ‌ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് ക്യാബിൻ ക്യൂവിന്‍റെ പരാതി; പൈലറ്റിനെതിരേ കേസ്

"സർക്കാർ ഒരു കേസിലും സമ്മർദം ചെലുത്തിയിട്ടില്ല, വിരമിച്ച ശേഷം ഔദ്യോഗിക പദവികളിലേക്കില്ല'': ബി.ആർ. ഗവായി