ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു

 

file image

India

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു

"ഓപ്പറേഷൻ ത്രാഷി-I" എന്ന പേരിലാണ് സൈന്യം തെരച്ചിൽ നടത്തുന്നത്

Namitha Mohanan

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 2 ഭീകരരെ വധിച്ചു. സൈന്യം, പൊലീസ്, സിആർപിഎഫ് എന്നിവർക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ നടത്തിയ സംയുക്ത ഓപ്പറേക്ഷനിലാണ് ഭീകരരെ വധിച്ചത്. "ഓപ്പറേഷൻ ത്രാഷി-I" എന്ന പേരിലാണ് ഓപ്പറേഷൻ നടത്തിയത്.

മൺകട്ടകൊണ്ട് നിർമിച്ച വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് മനസിലാക്കി സൈനികർ വെടിയുതിർത്തതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ 2 ഭീകരരെ വധിച്ചതായി സൈന്യം എക്സിൽ‌ കുറിച്ചു.

ലബനനിൽ ഇസ്രയേലിന്‍റെ ക്രൂരത; 4 ആരോഗ്യ പ്രവർത്തകരെ കൊന്നു

വനിതാ സംവരണ ബിൽ; പ്രത്യേക പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നു

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി