ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു
ഹസാരിബാഗ്: ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പിൽ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. നിരോധിത സിപിഐ (മാവോയിസ്റ്റ്) നേതാവായ സഹദേവ് സോറന്‍റെ സംഘവും സുരക്ഷാ സേനയും തമ്മിൽ രാവിലെ 6 മണിയോടെ ഗോർഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏറ്റുമുട്ടലുണ്ടായത്.