കസ്റ്റംസ് തീരുവ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇൻഡിഗോ സർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

 

file image

India

കസ്റ്റംസ് തീരുവ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇൻഡിഗോ സർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

900 കോടിയിലധികം രൂപയുടെ കസ്റ്റംസ് തീരുവ തിരികെ നൽകണമെന്നായിരുന്നു ഇൻഡിഗോയുടെ ആവശ്യം

Namitha Mohanan

ന്യൂഡൽഹി: കസ്റ്റംസ് തീരുവ തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിമാന കമ്പനിയായ ഇൻഡിഗോ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ഷൈൽ ജെയിൻ പിന്മാറി. വിദേശത്ത് അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഇറക്കുമതി ചെയ്ത വിമാന എഞ്ചിനുകൾക്കും ഭാഗങ്ങൾക്കും അടച്ച 900 കോടിയിലധികം രൂപയുടെ കസ്റ്റംസ് തീരുവ തിരികെ നൽകണമെന്നായിരുന്നു ഇൻഡിഗോയുടെ ആവശ്യം.

ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, ഷൈൽ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് ലിസ്റ്റ് ചെയ്തത്. എന്നാൽ, ജസ്റ്റിസായ ജെയിൻ ഇൻഡിഗോയിൽ പൈലറ്റായി ജോലി ചെയ്യുന്നതിനാൽ വാദം കേൾക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. ഇതോടെ ഷൈൻ ഒഴികെയുള്ള ബെഞ്ച് കേസിൽ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

അറ്റകുറ്റപ്പണികൾക്ക് ശേഷം വിമാന എഞ്ചിനുകളും ഭാഗങ്ങളും വീണ്ടും ഇറക്കുമതി ചെയ്തപ്പോൾ തർക്കമില്ലാതെ എയർലൈൻ അടിസ്ഥാന കസ്റ്റംസ് തീരുവ അടച്ചിട്ടുണ്ടെന്ന് ഇൻഡിഗോ വാദിച്ചു. അറ്റകുറ്റപ്പണി പ്രവർത്തനം റിവേഴ്സ് ചാർജ് മെക്കാനിസത്തിന് കീഴിൽ ജിഎസ്ടി ഒഴിവാക്കി. എന്നിരുന്നാലും, കസ്റ്റംസ് അധികാരികൾ അതേ ഇടപാടിനെ സാധനങ്ങളുടെ ഇറക്കുമതിയായി കണക്കാക്കുകയും വീണ്ടും കസ്റ്റംസ് തീരുവ ചുമത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഹർജിയിൽ ആരോപിക്കപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്തു സജി ചെറിയാൻ