Spandana
Spandana 
India

കന്നഡ നടി സ്പന്ദന അന്തരിച്ചു

ബംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് കന്നഡ നടി സ്പന്ദന അന്തരിച്ചു. നടൻ വിജയരാഘവേന്ദ്രയുടെ ഭാര്യയാണ്. അവധിക്കാലം ചെലവഴിക്കാനായി ബാങ്കോങ്ങിലെത്തിയതിനിടെയാണ് നടിക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പതിനേഴാം വിവാഹ വാർഷികത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സ്പന്ദന അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. മൃതദേഹം ചൊവ്വാഴ്ച ബംഗളൂരുവിലെത്തിക്കും. 2007ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. ഇരുവർക്കും ശൗര്യ എന്നൊരു മകനുമുണ്ട്. 2017ൽ രവിചന്ദ്രന്‍റെ അപൂർവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ