India

ആർട്ട് ഓഫ് എലിമിനേഷൻ: അതീഖിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തിൽ 8 സംശയങ്ങൾ ഉന്നയിച്ച് കപിൽ സിബൽ

മൂന്നു പേരും കീഴടങ്ങിയതും സംശയമായി അദ്ദേഹം ഉന്നയിക്കുന്നുണ്ട്

MV Desk

ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തെ ആർട്ട് ഓഫ് എലിമിനേഷൻ എന്നു വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കൊലപാതകത്തിൽ എട്ട് സംശയങ്ങളും കപിൽ സിബൽ ഉന്നയിച്ചു. ട്വിറ്ററിലൂടെയാണ് പ്രതികരണം.

രാത്രി പത്ത് മണിക്ക് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയതും, മെഡിക്കൽ സഹായം ഉടൻ തന്നെ ലഭ്യമാക്കാത്തതും സംശയമായി ഉന്നയിക്കുന്നു. അക്രമികളുടെ കൈവശമുണ്ടായിരുന്നതു വിലയേറിയ തോക്കുകളാണെന്നും, ആയുധം ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നുവെന്നും കപിൽ സിബൽ സൂചിപ്പിക്കുന്നു. മൂന്നു പേരും കീഴടങ്ങിയതും സംശയമായി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ആസൂത്രണം ചെയ്ത എൻകൗണ്ടറാണു നടന്നതെന്ന ആരോപണവുമായി കൂടുതൽ പേർ രംഗത്തെത്തുന്നുണ്ട്. യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന ആരോപണവും ഉയരുന്നു.

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

മതിൽ തർക്കത്തിൽ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരേ കേസ്

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനത്തിന് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് എം.വി. ഗോവിന്ദൻ

ട്രംപിന്‍റെ തലയ്ക്ക് രണ്ടു കോടി ഡോളർ!