India

മൃദംഗ വിദ്വാൻ കാരൈക്കുടി മണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ. മണി (77) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.

എം.എസ്. സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. രാഗങ്ങളിലും കീർത്തനങ്ങളിലും അദ്ദേഹത്തിന് നല്ല പ്രാവീണ്യമുണ്ടായിരുന്നു.

മണി ആദ്യം കാരക്കുടി രംഗ അയ്യങ്കാറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്‍റെ പിതാവ് ഹരിഹര ശർമയിൽ നിന്നും സംഗീതം പഠിച്ചു.

മൃദംഗ വായനയിൽ കാരൈക്കുടി മണി ബാണി (ശൈലി) എന്നറിയപ്പെടുന്ന സ്വന്തം ശൈലി അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ആളാണ് മണി.

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി