India

ബിജെപിയെ കൈവിട്ട് കർണാടക: തോൽവി സമ്മതിച്ച് ബസവരാജ് ബൊമ്മെ

"ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണും"

MV Desk

ബംഗളൂരു: തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഫലം പുറത്തു വന്നതിനുശേഷം വിശകലനം നടത്തുമെന്ന് ബൊമ്മെ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 127 സീറ്റുകളിൽ കോൺഗ്രസും 68 സീറ്റുകളിലുമാണ് മുന്നിട്ടു നിൽക്കുന്നത്. ബസവരാജ് ബെമ്മെ മുന്നിലാണെങ്കിലും ഭൂരിപക്ഷം 5,000 ത്തിന് താഴെവരെ എത്തിയ സ്ഥിതി ബിജെപി ഭരണത്തോടുള്ള കർണാടക ജനതയുടെ മനോഭാവമാണ് വെളിവാക്കുന്നത്.

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

ക്ലാസിൽ പങ്കെടുത്തില്ല, വോട്ടും അസാധുവാക്കി; ബിജെപിയുമായി ശ്രീലേഖയുടെ ശീതയുദ്ധം

മുസ്താഫിസുർ വിവാദം; ബംഗ്ലാദേശ് താരങ്ങൾക്കുള്ള സ്പോൺസർഷിപ്പിൽ നിന്ന് ഇന്ത‍്യൻ കമ്പനി പിന്മാറി

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്തു

പരാശക്തി ഞായറാഴ്ച തിയെറ്ററുകളിൽ; പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്