India

സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കോൺഗ്രസ്; സത്യപ്രതിജ്ഞ ശനിയാഴ്ച്ച

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടകയിൽ കോൺഗ്രസ് അധികാരമേൽക്കും

MV Desk

ന്യൂഡൽഹി: സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി പ്രസിഡന്‍റ് കെ.സി. വേണുഗോപാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏക ഉപമുഖ്യമന്ത്രി സ്ഥാനം ഡികെ നിർവ്വഹിക്കും. ലോക്സഭ തെരഞ്ഞെടുപ്പു വരെ പിസിസി അധ്യക്ഷനായി ഡികെ തുടരും.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടകയിൽ കോൺഗ്രസ് അധികാരമേൽക്കും. സിദ്ധരാമയ്യയും ഡികെയും ഉൾപ്പെടെ ചില മന്ത്രിമാരുമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്യുക. സിദ്ധുവും ഡികെയും കോൺഗ്രസിന്‍റെ സ്വത്തുക്കളെന്ന് വേണു ഗോപാൽ പറഞ്ഞു. മാത്രമല്ല കർണാടകയിലെ ജനങ്ങൾക്കും കോൺഗ്രസ് നന്ദി പറഞ്ഞു.

രണ്ടുപേരും മുഖ്യമന്ത്രിയാവാൻ യോഗ്യരാണെന്നും ഇരുവരും കർണാടക വിജയത്തിന് വലി‍യ പങ്കുവചിച്ചവരാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ജോഡോ യാത്ര കർണാടക വിജയത്തിന് മുതൽകൂട്ടായി. രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിയും അദ്ദേഹം നന്ദി പരഞ്ഞു. മാത്രമല്ല കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല, ജനാധിപത്യ പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ; ഉദ്ഘാടകൻ മുഖ്യമന്ത്രി, സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

ഡോക്റ്ററുടെ കാല് വെട്ടണമെന്ന് ആഹ്വാനം; ഷാജൻ സ്കറിയക്കെതിരേ കേസ്

അർദ്ധനഗ്നരായ സ്ത്രീകൾക്കൊപ്പം നീന്തിത്തുടിക്കുന്ന ബിൽ ക്ലിന്‍റൺ; 'എപ്സ്റ്റീൻ ഫയൽസ്' പുറത്ത്

കോഴിക്കോട്ട് ആറു വയസുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ