High Court of Karnataka 
India

വ്യക്തികൾക്കെതിരേ മാത്രമല്ല, പാർട്ടികൾക്കെതിരേയും അപകീർത്തി കേസ് നിലനിൽക്കും: കർണാടക ഹൈക്കോടതി

കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദിന്‍റെ നേതൃത്വത്തിൽ വ്യാജ വോട്ടർ ഐഡി ചമച്ചെന്നെന്ന് ബിജെപി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്

ബംഗളൂരു: രാഷ്ട്രീയ പാർട്ടിക്കെതിരെയും അപകീർത്തിക്കേസ് നിലനിൽക്കുമെന്ന് കർണാടക ഹൈക്കോടതി. കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദിന്‍റെ നേതൃത്വത്തിൽ വ്യാജ വോട്ടർ ഐഡി ചമച്ചെന്നെന്ന് ബിജെപി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പാർട്ടി ഒരുകൂട്ടം ആളുകളുടെ പ്രതിനിധികരിക്കുന്നതിനാൽ അപകീർത്തിക്കേസ് നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ബിജെപിയുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ പാർട്ടിയെയും കമ്പനികളെയും സർക്കാരിനെ തന്നെയും വ്യക്തിയായി പരിഗണിക്കാമെന്നും അതിനാൽ കേസ് നിലനിൽക്കുമെന്നും ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് വിലയിരുത്തിയത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്