പുതുവത്സരാഘോഷങ്ങളിൽ പടക്കം വേണ്ട; ഉത്തരവിറക്കി കർണാടക പൊലീസ്

 

symbolic image

India

പുതുവത്സരാഘോഷങ്ങളിൽ പടക്കം വേണ്ട; ഉത്തരവിറക്കി കർണാടക പൊലീസ്

ഗോവയിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരിക്കാനിടയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന നിലയ്ക്ക് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്

Aswin AM

ബംഗളൂരു: പുതുവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക പൊലീസ്. ഗോവയിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരിക്കാനിടയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന നിലയ്ക്ക് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ചുള്ള ഉത്തരവ് പൊലീസ് പുറപ്പെടുവിച്ചു. ഇതുകൂടാതെ 19 മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പരിപാടി നടത്തുന്നതിന് മുൻകൂറായി അനുമതി വാങ്ങണം, ആഘോഷം നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവികൾ നിർബന്ധമാക്കണം, സെലിബ്രിറ്റികളെ ക്ഷണിച്ചാൽ നേരത്തെ തന്നെ അറിയിക്കണം എന്നിങ്ങനെയാണ് മാർഗ നിർദേശങ്ങൾ.

നിയമനത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം; ആക്രമണം പെട്രോൾ വാങ്ങാൻ കുപ്പി നൽകിയില്ലെന്ന് ആരോപിച്ച്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി