"ദൈവമേ... അടുത്ത ഉത്സവത്തിന് മുന്നേ അമ്മായിഅമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ": കാണിക്കവഞ്ചിയിൽ പ്രാർഥനാ കുറിപ്പ്

 
India

"ദൈവമേ... അടുത്ത ഉത്സവത്തിന് മുന്നേ അമ്മായിഅമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ": കാണിക്കവഞ്ചിയിൽ പ്രാർഥനാ കുറിപ്പ്

ഹുളികന്ദേശ്വര ക്ഷേത്രം കാണിക്കവഞ്ചിയിലാണ് 100 രൂപയ്ക്കൊപ്പം കുറിപ്പുമുണ്ടായിരുന്നത്

Namitha Mohanan

പല തരത്തിലുള്ള പ്രാർഥനകളും നമ്മൾ കണ്ടിട്ടുണ്ട്. വീടു വയ്ക്കാൻ, വാഹനം വാങ്ങാൻ, കല്യാണം നടക്കാൻ തുടങ്ങി പൊതുവേ ആളുകൾ അമ്പലങ്ങളിൽ പോയി പ്രാർഥിക്കുകയും കാണിക്കയിടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കർണാടകയിലെ ബെളഗാവി ജില്ലയിൽ നിന്നും വ്യത്യസ്ഥമായ പ്രാർഥയുടെ വിവരങ്ങളാണ് വൈറലായിരിക്കുന്നത്.

ഹുളികന്ദേശ്വര ക്ഷേത്രം അധികാരികൾ കാണിക്ക എണ്ണിയപ്പോൾ 100 രൂപയ്ക്കൊപ്പം ഒരു പേപ്പർ കൂടി കിട്ടി. ഈ പേപ്പർ തുറന്നു നോക്കിയപ്പോഴാണ് ട്വിസ്റ്റ്. ഒരു യുവതിയുടെ ദൈവത്തോടുള്ള പ്രാർഥനയാണ് പേപ്പറിലുള്ളത്.

"എന്‍റെ പൊന്നു ഭഗവാനേ, എന്‍റെ വേദനകൾ ഇല്ലാതാക്കണമേ, അടുത്ത ഉത്സവത്തിന് മുന്നേ എന്‍റെ അമ്മായിഅമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ" എന്നാണ് കുറിപ്പിലുള്ളത്.

കുറിപ്പിൽ പേരോ മറ്റ് വിശദാംശങ്ങളോ ഇല്ല. ആദ്യമായാണ് ക്ഷേത്രത്തിൽ കാണിക്കപ്പെട്ടിയിൽ ഒരാളുടെ മരണത്തിനായുള്ള പ്രാർഥന കാണുന്നതെന്ന് ക്ഷേത്രം അധികൃതർ പ്രതികരിച്ചു.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ