India

വകുപ്പ് വിഭജനത്തിലും നേട്ടമുണ്ടാക്കി സിദ്ധു: ഡികെയ്ക്ക് ജലസേചനവും നഗര വികസനവും

ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വകുപ്പുകൾ വിഭാവനം ചെയ്‌തു. മുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യ നേട്ടമുണ്ടാക്കി. ധനവകുപ്പിന്‍റെ ചുമതല സിദ്ധരാമയ്യക്കാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഒതുങ്ങിപ്പോയ ഡി.കെ. ശിവകുമാറിന് ജലസേചനം, നഗര വികസനം, എന്നീ വകുപ്പുകളാണ് നൽകുക.

ജി. പരമേശ്വര ആഭ്യന്തര മന്ത്രിയാവും. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയ്ക്ക് ഗ്രാമവികസനം, പഞ്ചായത്തീ രാജ് എന്നിവയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

വ്യവസായം എം ബി പാട്ടീലിന്, കൃഷ്ണ ബൈര ഗൗഡ റവന്യൂ വകുപ്പും, മൈനിങ് & ജിയോളജി- എസ്.എസ്. മല്ലികാർജുന്, ഏക വനിതാമന്ത്രിയായി ലക്ഷ്മി ഹെബ്ബാൾക്കർക്ക്‌ വനിതാ ശിശുക്ഷേമ വകുപ്പ്, വിദ്യാഭ്യാസം-മധു ബംഗാരപ്പയ്ക്കും ന്യൂനപക്ഷം- സമീർ അഹമ്മദ് ഖാൻ, ആരോഗ്യം- കുടുംബക്ഷേമം-ദിനേശ് ഗുണ്ടുറാവു എന്നിവർക്കുമാണ് വിഭജിച്ചു നൽകിയിട്ടുള്ളത്.

ഇന്ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത 10 മന്ത്രിമാർക്ക് പുറമേയാണ് ഇന്ന് 24 പേർകൂടി സത്യപ്രതിജ്ഞ ചെയ്തത്. 34 പേരാണ് നിയമസഭയിലെ പരമാവധി അംഗസംഖ്യ. ഇവരിൽ 12 പേർ ആദ്യമായി മന്ത്രിസഭയിലെത്തുന്നവരാണ്.

വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയും ഡികെയുമായി തർക്കങ്ങൾ നിലനിന്നിരുന്നു. ദിവസങ്ങൾ നീണ്ട ചർച്ചക്കു ശേഷമാണ് വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊണ്ടത്.

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ