യാസിൻ മാലിക്ക് | സരള ഭട്ട്

 
India

കശ്മീരി പണ്ഡിറ്റ് നഴ്സ് സരള ഭട്ടിന്‍റെ കൊലപാതകം: 35 വർഷത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചു

ജമ്മു കശ്മീർ വിമോചന മുന്നണിയുടെ ചെയർമാൻ യാസിൻ മാലിക്കിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം

Namitha Mohanan

ശ്രീനഗർ: 1990 ഏപ്രിലിൽ കശ്മീരി പണ്ഡിറ്റായ യുവ നഴ്സ് സരള ഭട്ടിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടനയായ ജമ്മു കശ്മീർ വിമോചന മുന്നണിയുടെ (ജെകെഎൽഎഫ്) ചെയർമാൻ യാസിൻ മാലിക്കിനെ മുഖ്യപ്രതിയാക്കി കുറ്റപത്രം. ശ്രീനഗറിലെ എൻഐഎ കോടതിയിൽ സംസ്ഥാന അന്വേഷണ ഏജൻസിയാണ് (എസ്ഐഎ) മൂന്നര പതിറ്റാണ്ടു പിന്നിട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയ്ക്കും പലായനത്തിനും തുടക്കമിട്ട സംഭവങ്ങളിലൊന്നാണു സൗര ഷേർ ഇ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ നഴ്സായിരുന്ന മുപ്പത്താറുകാരി സരള ഭട്ടിന്‍റെ കൊലപാതകം.

യാസിൻ മാലിക്കിനെ കൂടാതെ ഖുർഷിദ് അഹമ്മദ് ചൽക്കു, അബ്ദുൾ ഹമീദ് ഷെയ്ഖ്, ഗുലാം മുഹമ്മദ് ടപ്‌ലൂ, മുഹമ്മദ് യൂസഫ് സോഫി എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. ചൽക്കൂ പിന്നീടു പാക്കിസ്ഥാനിലേക്കു കടന്നു. മറ്റു പ്രതികൾ വ്യത്യസ്ത കേസുകളിൽ ജയിലിലാണ്.

പ്രതികൾക്കെതിരേ ടാഡയും ആയുധനിയമവുമടക്കം വകുപ്പുകൾ ചുമത്തി. വർഷങ്ങൾ കടന്നുപോയത് ഭീകരതയ്ക്കും അതു ചെയ്തവർക്കുമുള്ള പരിചയല്ലെന്നും നിയമത്തിനു മുന്നിൽ ഉത്തരം പറഞ്ഞേ മതിയാകൂ എന്നും എസ്ഐഎ കുറ്റപത്രത്തിൽ പറയുന്നു. 2024 മാർച്ചിലാണ് കേസ് എസ്ഐഎയ്ക്ക് കൈമാറിയത്. രണ്ടു വർഷത്തിനുള്ളിൽ നിരവധിയിടങ്ങളിൽ നടത്തിയ റെയ്ഡുകൾക്കുശേഷമാണ് അന്വേഷണം പൂർത്തിയാക്കിയത്. യാസിൻ മാലിക്കിന്‍റെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും കുറ്റപത്രം പറയുന്നു. അബ്ദുൾ ഹമീദ് ഷെയ്ഖ്,

1990 ഏപ്രിൽ 18ന് ആശുപത്രി വളപ്പിൽ നിന്നു പ്രതികൾ തട്ടിക്കൊണ്ടുപോയ സരള ഭട്ടിനെ ക്രൂരമായ പീഡനങ്ങൾക്കുശേഷം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് ശ്രീനഗറിലെ ഉമർ കോളനിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇവർ രക്ഷാസേനയ്ക്കു വിവരം ചോർത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. സരളയുടെ കൊലപാതകം താഴ്‌വരയിലെ പണ്ഡിറ്റ് സമൂഹത്തെയാകെ ഭീതിയിലാഴ്ത്തി. പിന്നീട് ഇവരുടെ വീടിനു നേരേ ഗ്രനേഡ് ആക്രമണമുണ്ടായതോടെ കുടുംബമൊന്നാകെ കശ്മീരിൽ നിന്നു പലായനം ചെയ്തു. ഭീകരരുടെ സമ്മർദവും ഭീഷണിയും മൂലം കേസിൽ മൊഴി നൽകാൻ പോലും ആരും തയാറായിരുന്നില്ല.

ഇനി ഇന്ധനം വാങ്ങാൻ പരിധിയില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികൾക്കു വേണ്ടി ഹാജരാവില്ലെന്ന് ബാർ അസോസിയേഷൻ, ചമ്പത് റായി അയോധ്യ വിടാൻ നിർദേശം

കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട്ട് നാലുപേർക്കും മലപ്പുറത്ത് രണ്ടുപേർക്കും രോഗബാധ