അരവിന്ദ് കെജ്‌രിവാൾ 
India

ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെജ്‌രിവാൾ

ജസ്റ്റിസ്മാരായ സുരേഷ് കുമാർ കൈത്, മനോജ് ജയിൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് സംരക്ഷണം നൽകാൻ വിസമ്മതിച്ചത്.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ നടപടിയിൽ നിന്ന് സംരക്ഷണം നൽകാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇടക്കാല സംരക്ഷണ ഹർജി തള്ളിയ കോടതി ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ്മാരായ സുരേഷ് കുമാർ കൈത്, മനോജ് ജയിൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് സംരക്ഷണം നൽകാൻ വിസമ്മതിച്ചത്.

അരവിന്ദ് കെജ്‌രിവാളിനെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. കെജ്‌രിവാളിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് ഇഡി അറിയിച്ചതോടെയാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ