.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

നി​കു​തി വ​ള​ർ​ച്ച​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ കേ​ര​ളമെന്ന് പ​ഠ​നം..!!!

കേ​ന്ദ്ര ഗ്രാ​ൻ​ഡ് അ​ട​ക്കം എ​ല്ലാ വ​രു​മാ​ന​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള റ​വ​ന്യൂ വ​ര​വി​ലും കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യി​ലും പി​ന്നി​ലാ​യി

Ardra Gopakumar

കൊ​ച്ചി: നി​കു​തി വ​ള​ര്‍ച്ച​യി​ല്‍ രാ​ജ്യ​ത്ത് കേ​ര​ളം ഏ​റ്റ​വും പി​ന്നി​ലെ​ന്ന് റി​പ്പോ​ര്‍ട്ട്. മ​റ്റ് പ്ര​ധാ​ന സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ളി​ലും കേ​ര​ളം ഏ​റെ പി​ന്നി​ലാ​ണ്. ഗു​ലാ​ത്തി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഫൈ​നാ​ന്‍സ് ആ​ന്‍ഡ് ടാ​ക്സേ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​പ്പെ​ട്ട 19 സം​സ്ഥാ​ന​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്താ​യി​രു​ന്നു പ​ഠ​നം.

നി​കു​തി സ​മാ​ഹ​ര​ണ​ത്തി​ലെ വ​ന്‍വീ​ഴ്ച​യാ​ണ് റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. 2016-2021 കാ​ല​ത്ത് കേ​ര​ളം കൈ​വ​രി​ച്ച വ​ള​ര്‍ച്ച 2% മാ​ത്ര​മാ​ണെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. 19 സം​സ്ഥാ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി​യെ​ടു​ത്താ​ലും ഇ​ത് 6.3% ആ​ണ്. കേ​ന്ദ്ര ഗ്രാ​ൻ​ഡ് അ​ട​ക്കം എ​ല്ലാ വ​രു​മാ​ന​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള റ​വ​ന്യൂ വ​ര​വി​ലും കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യി​ലും പി​ന്നി​ലാ​യി. കേ​ര​ളം 16ാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള്ള​പ്പെ​ട്ട​ത്. ഹ​രി​യാ​ന​യും, ഝാ​ര്‍ഖ​ണ്ഡും, ഛത്തി​സ്ഗ​ഢും വ​രെ കേ​ര​ള​ത്തേ​ക്കാ​ള്‍ മു​ന്നി​ലാ​ണ്. അ​തേ​സ​മ​യം, മ​ദ്യം, ലോ​ട്ട​റി അ​ട​ക്കം നി​കു​തി​യേ​ത​ര വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​യി​ട്ടു​മി​ല്ല. 

ഈ ​ഇ​ന​ത്തി​ല്‍ 22% വ​ള​ര്‍ച്ച നേ​ടി കേ​ര​ളം നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യെ​ന്നും റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. നി​കു​തി വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും ചെ​ല​വു​ക​ള്‍ക്ക് കു​റ​വൊ​ന്നു​മി​ല്ല. റ​വ​ന്യൂ ചെ​ല​വി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാ​മ​ത് കേ​ര​ള​മാ​ണ്. 90.39 ശ​ത​മാ​ന​മാ​ണ് റ​വ​ന്യൂ ചെ​ല​വ്. ബം​ഗാ​ളാ​ണ് കേ​ര​ള​ത്തി​ന് തൊ​ട്ടു​പി​ന്നി​ല്‍.
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും ഒ​ന്നാം ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ ക്ഷേ​മ പ​ദ്ധ​തി​ക്ക് കൂ​ടു​ത​ല്‍ തു​ക നീ​ക്കി വ​ച്ചി​രു​ന്നു. ഗു​ലാ​ത്തി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പ​ഠ​ന​ത്തി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ 2016-21 വ​രെ 19 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​ര​ളം 17ാമ​താ​ണ്. ആ​ന്ധ്ര​യും, ബം​ഗാ​ളും, ഗു​ജ​റാ​ത്തും, രാ​ജ​സ്ഥാ​നും ഒ​ക്കെ സേ​വ​ന പ​ദ്ധ​തി​ക​ള്‍ക്ക് കേ​ര​ള​ത്തെ​ക്കാ​ള്‍ വി​ഹി​തം നീ​ക്കി​വ​ച്ചു. 2016ല്‍ ​മു​ന്‍ സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്തെ ക​ടം 1,89,768 കോ​ടി​യാ​ണ്. എ​ന്നാ​ല്‍ 2021ല്‍ ​സ​ര്‍ക്കാ​ര്‍ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​ക്കി​യ​പ്പോ​ള്‍ ക​ടം 3,08,386 കോ​ടി​യാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്.

2021-22 വ​ര്‍ഷ​ത്തി​ല്‍ കൊ​വി​ഡി​ന് മു​മ്പു​ള്ള വ​ള​ര്‍ച്ചാ നി​ര​ക്കി​ലേ​ക്ക് മ​ട​ങ്ങാ​ത്ത ഏ​ക ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്ന് റി​സ​ര്‍വ് ബാ​ങ്കും പ​റ​യു​ന്നു. ബാ​ങ്ക് റി​പ്പോ​ര്‍ട്ടി​ല്‍ പ​രാ​മ​ര്‍ശി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​ര​ളം ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണ് (2.94%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ത​മി​ഴ്നാ​ടും തെ​ല​ങ്കാ​ന​യും യ​ഥാ​ക്ര​മം 7.51%, 4.69% വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ വ​ള​ര്‍ച്ചാ നി​ര​ക്ക് സൂ​ചി​ക ഇ​പ്പോ​ഴും ഇ​ടി​വി​ലാ​ണ്. റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ​യും, സി​എ​ജി​യു​ടെ​യും ജി​എ​സ്ടി വ​കു​പ്പി​ന്‍റെ​യും ക​ണ​ക്കു​ക​ള്‍ താ​ര​ത​മ്യം ചെ​യ്താ​ണ് ഗു​ലാ​ത്തി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പ​ഠ​നം ന​ട​ത്തി​യ​ത്. 

ആറു മാസം നീണ്ടാലും യുദ്ധത്തിന് രാജ്യം സജ്ജമെന്ന് ഇറാൻ; ട്രംപിന്‍റെ അവകാശ വാദങ്ങൾ തള്ളി

പാലക്കാട് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

"നാറ്റോ വെറും കടലാസ് പുലി"; സഖ്യം വിടുമെന്ന് ട്രംപ്

"നീ പോ ​​​മോ​​​നേ‌ വി​​​ജ​​​യാ"; ശബരിനാഥിന് വേണ്ടി വോട്ട് തേടി രേവന്ത് റെഡ്ഡി

"വോട്ടര്‍ ആശയക്കുഴപ്പത്തിലാകുന്നു"; അപര സ്ഥാനാർഥികള്‍ക്കെതിരേ ഹൈക്കോടതി