India

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു

62 കാരനായ ഇദ്ദേഹം കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്.

ന്യൂഡൽഹി: സംയുക്ത ആന്ധ്രാപ്രദേശിന്‍റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഇന്നുച്ചയ്ക്ക് 12 മണിക്ക് പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു.

62 കാരനായ ഇദ്ദേഹം കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്. 2010 നവംബറിലാണ് കിരൺ കുമാർ റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.

2014 മാർച്ചിൽ സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തെ എതിർത്ത് രാജിവയ്ക്കുകയായിരുന്നു. പിന്നീട് കോൺഗ്രസിനോടു സഹകരിക്കാതെ, സ്വന്തമായി രാഷ്ടിയ പാർട്ടി രൂപീകരിച്ചെങ്കിലും വിജയകരമല്ലായിരുന്നു. പിന്നീട് വീണ്ടും 2018-ൽ കോൺഗ്രസിൽ ചേർന്നുവെങ്കിലും സജീവമായിരുന്നില്ല.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്