കിരണ്‍ മജുംദാര്‍ ഷാ

 
India

ബെംഗളൂരുവിനെ മാലിന്യ നഗരമെന്ന് വിളിച്ച് കിരണ്‍ മജുംദാര്‍ ഷാ

നിലവിലെ ബെംഗളൂരുവിന്റെ ചിത്രവും പച്ചപ്പ് നിറഞ്ഞാല്‍ എങ്ങനെയായിരിക്കുമെന്നതിന്റെയും രണ്ടു ചിത്രങ്ങള്‍ സഹിതമാണ് കിരണ്‍ എക്‌സില്‍ അഭിപ്രായം പങ്കുവച്ചത്

Sarath Nath MS

ബെംഗളൂരുവിന്റെ നഗരാസൂത്രണത്തെപ്പറ്റി വിവാദ അഭിപ്രായ പ്രകടനം നടത്തി ശതകോടീശ്വരി കിരണ്‍ മജുംദാര്‍ ഷാ. ബെംഗളൂരു മാലിന്യ നഗരമാണെന്നായിരുന്നു കിരണ്‍ മജുംദാര്‍ ഷാ ആരോപിച്ചത്.

''നമ്മുടെ ഉദ്യാന നഗരത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് റോഡുകള്‍ രൂപകല്‍പ്പന ചെയ്ത് ആസൂത്രണം ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോള്‍ പച്ചപ്പ് കുറഞ്ഞുവരുന്ന ഒരു മാലിന്യ നഗരമാണിത്''- കിരണ്‍ എക്‌സില്‍ കുറിച്ചു. നിലവിലെ ബെംഗളൂരുവിന്റെ ചിത്രവും പച്ചപ്പ് നിറഞ്ഞാല്‍ എങ്ങനെയായിരിക്കുമെന്നതിന്റെയും രണ്ടു ചിത്രങ്ങള്‍ സഹിതമാണ് കിരണ്‍ എക്‌സില്‍ അഭിപ്രായം പങ്കുവച്ചത്.

കിരണ്‍ മജുംദാറിന്റെ അഭിപ്രായപ്രകടനം സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. വളരെ മോശം രീതിയിലാണ് ബെംഗളൂരു നഗരം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ കുറഞ്ഞുവരികയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഭരണാധികാരികളും രാഷ്ട്രീയക്കാരും ചേര്‍ന്ന് നഗരത്തെ കൊള്ളയടിക്കുകയാണെന്ന് മറ്റൊരാള്‍ കുറിച്ചു. ''ഇന്ത്യന്‍ നഗരങ്ങള്‍ സുസ്ഥിരമല്ല. അന്താരാഷ്ട്ര നഗരങ്ങളെപ്പോലെ നികുതിയും ചെലവും അടച്ച് ഒരു ദരിദ്ര രാജ്യത്തെപ്പോലെ ജീവിതം നയിക്കുന്നു. എന്തൊരു നാണക്കേട്. നമ്മള്‍ സോഫ്റ്റ്വെയര്‍ ലോകത്താണ് ജീവിക്കുന്നത്''- മറ്റൊരാള്‍ കുറിച്ചു.

ഇന്ത്യയിലെ പ്രമുഖ ബയോടെക്‌നോളജി കമ്പനിയായ ബയോകോണ്‍ ലിമിറ്റഡിന്റെ സ്ഥാപകയും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമാണ് കിരണ്‍ മജുംദാര്‍ ഷാ. ബയോടെക് രംഗത്തെ മികച്ച സംഭാവനകള്‍ക്ക് രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കി അവരെ ആദരിച്ചിട്ടുണ്ട്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്