India

കനത്തമഴ: നടുറോഡിൽ വലിയ ഗർത്തം..!! ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് താഴോട്ട് (video)

സംഭവത്തിൽ ആർക്കും പരിക്കേറ്റട്ടില്ലെന്നാണ് റിപ്പോർട്ട്

MV Desk

ന്യൂഡൽഹി: തുടർച്ചെയായുള്ള കനത്ത മഴയിൽ നടുറോഡിൽ വലിയ ഗർത്തം രൂപപെട്ടു. സൽഹി ജനക്‌പുരി മേഖലയിലെ റോഡിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റട്ടില്ലെന്നാണ് റിപ്പോർട്ട്.

റോഡിന്‍റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് താഴോട്ട് പതിച്ചിരിക്കുന്ന നിലയിലാണ്. നിലവിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഡൽഹിയിൽ കഴിഞ്ഞ 2 ദിവസമായി കനത്ത മഴയാണ് പെയ്തത്. അടുത്ത 6 ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് 3 വിമാനങ്ങൾ അമൃത്സറിലേക്കും ഒന്ന് ലക്‌നൗവിലേക്കും വഴി തിരിച്ച് വിട്ടിതായി ഇന്ദിരാഗാന്ധി എയർപോർട്ട് അധികൃതർ അറിയിച്ചു.

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

യുവതിയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി