India

തേജസ് ജെറ്റ് ഇടിച്ചു തകർന്നു |Video

രാജസ്ഥാനിലെ ജയ്സൽമേറിൽ ജവാഹർ കോളനിക്കു സമീപമാണ് ജെറ്റ് തകർന്നത്.

നീതു ചന്ദ്രൻ

ജയ്സൽമെർ: പൊഖ്റാനിലെ ഭാരത് ശക്തി 2024 ൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെ നാവിക സേനയുടെ തേജസ് ലൈറ്റ് കോമ്പാറ്റ് എയർ ക്രാഫ്റ്റ് ഇടിച്ചു തകർന്നതായി റിപ്പോർട്ട്. രാജസ്ഥാനിലെ ജയ്സൽമേറിൽ ജവാഹർ കോളനിക്കു സമീപമാണ് ജെറ്റ് തകർന്നത്.

അപകട സമയത്ത് ജെറ്റിലുണ്ടായിരുന്ന രണ്ടു പൈലറ്റുകളും രക്ഷപ്പെട്ടു. പ്രദേശത്ത് ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. ഇതാദ്യമായാണ് തേജസ് തകരുന്നത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ക്ലൗഡ് ഫ്ലെയർ തകരാറിൽ വലഞ്ഞ് ഇന്‍റർനെറ്റ് ഉപയോക്താക്കൾ

ശബരിമലയിൽ തിരക്ക്; ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി സർക്കാർ, തള്ളി ഇലക്ഷൻ കമ്മിഷൻ

രഞ്ജി ട്രോഫി: കേരളം ശക്തമായ നിലയിൽ

ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു

ശബരിമല തീർഥാടന കാലം അവതാളത്തിലാക്കി; സർക്കാരിനെതിരേ വി.ഡി. സതീശൻ