ആശ ബോസ്‌ലേ

 
India

ഹൃദയാഘാതം; ഗായിക ആശ ഭോസ്‌ലേ ആശുപത്രിയിൽ

നിലവിൽ‌ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്

Aswin AM

ന‍്യൂഡൽഹി: പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. നിലവിൽ‌ അടിയന്തര മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്.

ആശ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് അവരുടെ കുടുംബം ഇതുവരെ പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. സംഗീത മേഖലയിൽ 70 വർഷത്തിലേറെ പരിചയസമ്പത്തുള്ള ബഹുമുഖ പ്രതിഭയാണ് ആശ ഭോസ്‌ലേ. ദാദാസാഹെബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ, ദേശീയ ചലചിത്ര അവാർഡുകൾ എന്നിവയ്ക്ക് അർഹയായിട്ടുണ്ട് ആശ ഭോസ്‌ലേ.

സിപിഎം കലാപമുണ്ടാക്കാൻ ശ്രമം നടത്തി; ഇഡിയെ ആക്രമിച്ചതിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

നടി ട്വിഷ ശർമയുടെ മരണം; മുൻ ജഡ്ജി ഗിരിബാല സിങ് അറസ്റ്റിൽ

വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിൽ പങ്കെടുപ്പിക്കുന്നതിനെതിരേ റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയിൽ

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

''തിരുവനന്തപുരം നഗരത്തിന് നാണക്കേട്''; ഇഡിയെ ആക്രമിച്ചതിൽ വി.വി. രാജേഷ്