സംഭൽ, അദാനി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം; ലോക്സഭ നിർത്തിവച്ചു 
India

സംഭൽ, അദാനി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം; ലോക്സഭ നിർത്തിവച്ചു

അദാനി കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചു

ന്യൂഡൽഹി: സംഭൽ വിഷയത്തേക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനു പിന്നാലെ ലോക്സഭ താത്ക്കാലികമായി നിർത്തിവച്ചു. അദാനി ഗ്രൂപ്പിനെതിരേ യുഎസിൽ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപഷം മുദ്രാവാക്യം ഉയർത്തി. ഇതോടെ സഭ സംഘർഷഭരിതമായി.

അദാനി കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മോദിക്ക് അദാനിക്കെതിരേ അന്വേഷണം പ്രഖ്യാപിക്കാനാവില്ല, കാരണം അത് മോദിയെക്കുറിച്ച് അന്വേഷിക്കുന്നതു പോലെയാവും. അവർ ഒന്നാണ് എന്നായിരുന്നു രാഹുലിന്‍റെ വിമർശനം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു