ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയ്റക്‌ടർ വി. കാമകോടി. അച്ഛന് പനി ബാധിച്ചപ്പോൾ സന്ന‍്യാസിയുടെ നിർദേശ പ്രകാരം ഗോമൂത്രം കുടിച്ചുവെന്നും, 15 മിനിറ്റിനുള്ളിൽ പനി മാറിയെന്നും, ബാക്‌ടീരിയയെയും ഫംഗസിനെയും മാറ്റാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.
ചെന്നൈയിലെ ഗോപൂജ ചടങ്ങിൽ പ്രസംഗിക്കവേയായിരുന്നു അവകാശവാദം. എന്നാൽ, വീഡിയോ സമൂഹ മാധ‍്യമങ്ങളിൽ വ‍്യാപകമായി പ്രചരിച്ചതോടെ കാമകോടിക്കെതിരേ വിമർശനവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര‍്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.