നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്തുള്ള ഭണ്ഡാരയിൽ പ്രവർത്തിക്കുന്ന ഓർഡ്നൻസ് ഫാക്റ്ററിയിൽ വൻ സ്ഫോടനം. എട്ടു പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഏഴു പേർക്കു പരുക്കേറ്റിട്ടുണ്ട്.
ഉഗ്ര സ്ഫോടനത്തിന്‍റെ ശബ്ദം അഞ്ച് കിലോമീറ്റർ അകലെ വരെ കേട്ടെന്നാണ് വിവരം. ഇവിടെനിന്നുള്ള കറുത്ത പുക ഏറെ ദൂരം വ്യക്തമായി കാണാവുന്ന വിധത്തിൽ ഉയർന്നു പൊങ്ങി.
സ്ഫോടനത്തിൽ ഫാക്റ്ററിയുടെ മേൽക്കൂര തകർന്നു വീണ്, 12 പേർ അതിനടിയിൽ പെട്ടെന്ന് ജില്ലാ കലക്റ്റർ സഞ്ജയ് കോൾടെ പറഞ്ഞു. അതിൽ അഞ്ച് പേരെ രക്ഷപെടുത്തി. ശേഷിക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.