India

മലയാളി യുവാവ് ഭോപ്പാലിൽ ട്രെയിനിൽ നിന്നു വീണു മരിച്ചു

ഇന്‍റർവ്യൂവിനായി എത്തിയ തിരുവല്ല സ്വദേശിയെ റെയിൽവേ ട്രാക്കിൽ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്

MV Desk

ഭോപ്പാൽ: ഭോപ്പാലിൽ ഇന്‍റർവ്യൂവിനായി വന്ന മലയാളി യുവാവ് ട്രെയ്‌നിൽനിന്നു വീണു മരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് പൊടിയാടി സ്വദേശിയായ ജോബിൻ എം. ജോയ് എന്ന മുപ്പതുകാരനാണ് മരിച്ചത്.

ജൂൺ 11ന് ഭോപ്പാലിൽ നിന്ന് അഞ്ച് മണിക്കു പുറപ്പെട്ട മംഗള എക്സ്പ്രസിലാണ് ജോബിൻ കയറിയത്. അര മണിക്കൂറിനു ശേഷം റെയിൽവേ ട്രാക്കിൽ കിടക്കുന്നതായി കാണപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഭോപ്പാലിൽ ബന്ധുക്കളാരും ഇല്ലാത്തതിനാൽ വീട്ടുകാരുടെ ആവശ്യം പ്രകാരം, യുണൈറ്റഡ് മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. ദാസിന്‍റെ നേതൃത്വത്തിൽ ഭാരവാഹികൾ, നടപടികൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹം തിങ്കളാഴ്ച കൊച്ചിയിലേക്ക് വിമാനമാർഗം അയയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ബുധനാഴ്ച നടത്തും.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല