India

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ഡല്‍ഹിയില്‍ കുഴൽകിണറിൽ വീണയാൾ മരിച്ചു

കേശോപൂര്‍ മാണ്ഡി ഏരിയയിലെ ജല്‍ ബോര്‍ഡ് പ്ലാന്‍റിലെ കുഴല്‍ക്കിണറില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ വീണത്

ന്യൂഡൽഹി: ഡല്‍ഹിയില്‍ നാല്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കിണറ്റിൽ വീണയാളെ പുറത്തെടുക്കാനായി മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കേശോപൂര്‍ മാണ്ഡി ഏരിയയിലെ ജല്‍ ബോര്‍ഡ് പ്ലാന്‍റിലെ കുഴല്‍ക്കിണറില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ വീണത്. ആദ്യം കുട്ടിയാണെന്ന് കരുതിയെങ്കിലും പിന്നീട് പരിശോധനയില്‍ പുരുഷനാണെന്ന് മനസിലായി. ഏകദേശം 30 വയസോളം പ്രായമുള്ളയാളാണ് മരിച്ചത്. പുറത്തെടുത്ത ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാളെങ്ങനെയാണ് കുഴല്‍വീണതെന്ന് വ്യക്തമല്ല. ലോക്കല്‍ പൊലീസിന്‍റേയും അഗ്നിരക്ഷാ സേനയുടെയും എന്‍ഡിആര്‍എഫ് ടീമിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു