India

"ഇതൊരു പരിപാടി മാത്രമല്ല, എന്‍റെ ആത്മീയയാത്രയാണ്"; മന്‍ കി ബാത്തിന്‍റെ 100-ാം എപ്പിസോഡിൽ പ്രധാനമന്ത്രി (വീഡിയോ)

വ്യത്യസ്ത മേഖലകളിലെ പ്രതിഭകളായ വ്യക്തികളുടെ കഥകൾ മന്‍ കി ബാത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

MV Desk

ന്യൂഡൽഹി: കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരമാണ് "മന്‍ കി ബാത്തി" ൽ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി. ഈ പരിപാടി വലിയ വിജയകരമാക്കി മാറ്റിയ എല്ലാവർക്കും നന്ദി. രാജ്യത്തെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മന്‍ കി ബാത്ത് സഹായകരമായി മാറി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ 100-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് എന്‍റെ ആത്മീയയാത്രയാണ്. 100-ാം അധ്യായത്തിൽ ജനങ്ങളുടെ നന്മയും പ്രതികരണത്തിലെ മേന്മയും ഉൾക്കൊള്ളുന്നു. മന്‍ കി ബാത്തിന്‍റെ ഓരോ അധ്യായവും പ്രത്യേകതയുള്ളതാണ്. ലഭിച്ച എല്ലാ സന്ദേശങ്ങളും ഉൾക്കൊള്ളാന്‍ ഇതുവരെ ശ്രമിച്ചിട്ടുണ്ട്. ആശയസംവാദത്തിന്‍റെ വലുപ്പ-ചെറുപ്പമില്ലാത്ത ഒരു മാധ്യമമായി മാറി. വ്യത്യസ്ത മേഖലകളിലെ പ്രതിഭകളായ വ്യക്തികളുടെ കഥകൾ മന്‍ കി ബാത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴവന്‍ ആളുകളോടും സംവദിക്കാന്‍ തീരുമാനിച്ചു. ആ ആഗ്രഹത്തിന്‍റെ പൂർത്തീകരണമാണ് മന്‍ കി ബാത്ത് എന്ന പരിപാടിയായി മാറിയത്. എന്നാൽ ഇതൊരു പരിപാടി മാത്രമല്ല. തന്നെ സംബന്ധിച്ച് ഇതൊരു ആത്മീയയാത്രയാണ്. ഒരു തീർത്ഥാടനയാത്രയാണ്. 100-ാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി ആളുകളാണ് അഭിനന്ദന സന്ദേശങ്ങളുമായി എത്തുന്നത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. നല്ല സന്ദേശങ്ങളുമായി ഇനിയും മന്‍ കി ബാത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ശബരിമല തീർഥാടക വാഹനം ഇടിച്ച് വിദ്യാർഥി മരിച്ചു

മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികളെ പിടിച്ചു; പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു: ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 150 ഓളം വിമാനങ്ങൾ റദ്ദാക്കി