India

ത്രിപുര മുഖ്യമന്ത്രിയായി മാണിക് സഹയുടെ സത്യപ്രതിജ്ഞ ഇന്ന്

ത്രിപുരയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സിപിഎം-കോൺഗ്രസ് പാർട്ടികൾ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

സത്യപ്രതിജ്ഞ ചടങ്ങ് ശക്തി പ്രകടന വേദിയായി മാറ്റാനാണ് ബിജെപിയുടെ നീക്കം. അഗർത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.

അതേസമയം ത്രിപുരയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സിപിഎം-കോൺഗ്രസ് പാർട്ടികൾ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് മാണിക് സഹയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞടുത്തത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌