manipur violence 
India

മണിപ്പുരിൽ 'അഫ്സ്പ' വീണ്ടും നീട്ടി

ക്രമസമാധാന നില പുനരവലോകനം ചെയ്തശേഷമാണു സംസ്ഥാന സർക്കാരിന്‍റെ തീരുമാനം.

MV Desk

ഇംഫാൽ: കലാപം ശമിക്കാത്ത മണിപ്പുരിൽ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറു മാസത്തേക്കു കൂടി നീട്ടി. ഇംഫാൽ വാലിയിലെ 19 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളെയും അസമുമായി അതിർത്തി പങ്കിടുന്ന മേഖലയെയും നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ക്രമസമാധാന നില പുനരവലോകനം ചെയ്തശേഷമാണു സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. നേരത്തേ, അരുണാചൽ പ്രദേശിലും നാഗാലാൻഡിലും അഫ്സ്പ 6 മാസത്തേക്കു നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. മെയ്തേയി വിഭാഗത്തിനു ഭൂരിപക്ഷമുള്ളതാണ് മണിപ്പുരിൽ അഫ്സ്പയിൽ നിന്ന് ഇളവു നൽകിയ പ്രദേശങ്ങൾ.

അതിനിടെ, 2 മാസം മുൻപ് തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയ കേസിൽ അന്വേഷണത്തിനു സിബിഐയുടെ പ്രത്യേക സംഘം ഇന്നലെ ഇംഫാലിലെത്തി. സ്പെഷ്യൽ ഡയറക്റ്റർ അജയ് ഭട്നഗറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഫിജാം ഹേംജിത് (20), ഹിജാം ലിന്തോയിൻഗംബി (17) എന്നിവരുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയത്. ഇവരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും ക്രമസമാധാന നില വഷളായിരുന്നു.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം