മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ

 
India

മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണിത്

Namitha Mohanan

ബെം​ഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജ‍യദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാ‍ർഡിയോ വാസ്കുലാ‍ർ സയൻസസ് ആന്‍റ് റിസർച്ചിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച രാവിലെ വരെ മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കൾ രംഗത്തെത്തി.

എന്നാൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണിത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ ചികിത്സയ്‌ക്കായി കൊണ്ടുവരുന്നത്. പണമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് സൗജന്യമായും സബ്‌സിഡി നിരക്കിലും ചികിത്സ ലഭ്യമാക്കുന്നുണ്ട് ആശുപത്രി.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു