India

മുകളിൽ നിന്ന് ഉരുണ്ടുവന്ന പാറക്കഷ്ണം കാറുകളെ ഇടിച്ചു തെറിപ്പിച്ചു; 2 മരണം (video)

അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി

MV Desk

ഗോഹട്ടി: നാഗാലാൻഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് മുകളിൽ നിന്നു ഉരുണ്ടുവന്ന പാറക്കഷ്ണം റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് പതിച്ചു. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. സംഭവത്തിന്‍റെ വീഡിയൊ ദൃശ്യങ്ങൾ പുറത്തുവന്നു.

നാഗാലാൻഡിൽ ദിമാപുരിനും കോഹിമയ്ക്കുമിടയിൽ ചുമൗക്കേദിമ ജില്ലയിലെ ദേശീയ പാത 29 ലാണ് അപകടം ഉണ്ടായത്. അതിവേഗത്തിൽ ഉരുണ്ടു വന്ന പാറക്കഷ്ണം രണ്ടു കാറുകളെ പൂർണമായും തകർക്കുന്നതും മറ്റൊരു കാറിലേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിൽ ഓരാൾ സംഭവസ്ഥലത്തു തന്നെ മരിക്കുകയും, മറ്റൊരാൾ ആശുപത്രിയിലെത്തിയതിനു ശേഷമാണ് മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഒരാൾ കാറിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതിനു മുമ്പ് ഇവിടെ ഉരുപൊട്ടലോ, മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്പെയ് റിയോ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

ഗ്രീൻഫീൽ‌ഡിൽ തകർത്താടി ഷഫാലി; ശ്രീലങ്കയ്‌ക്കെതിരേ ഇന്ത‍്യക്ക് അനായാസ ജയം

"പഹൽഗാം ഭീകരാക്രമണത്തിലും ചെങ്കോട്ട സ്ഫോടനത്തിലും ദേശീയ അന്വേഷണ ഏജൻസികൾ വിജയകരമായ അന്വേഷണം നടത്തി": അമിത് ഷാ

സിറിയയിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശിൽ ന‍്യൂനപക്ഷ സമുദായങ്ങൾക്കെതിരേയുണ്ടാവുന്ന ആക്രമണങ്ങളിൽ ആ‍ശങ്ക അറിയിച്ച് വിദേശകാര‍്യ മന്ത്രാലയം

"തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാക്കും": വി.വി. രാജേഷ്| Video