സഞ്ജയ് ദീപക് റാവു 
India

മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ

ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഹൈദരാബാദ്: ഏറെക്കാലമായി പൊലീസ് തേടിയിരുന്ന മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഹൈദരാബാദിലെ കുക്കട്പള്ളിയിലുള്ള മലേഷ്യൻ ടൗൺഷിപ്പിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര പൊലീസ് സേനകൾ തെരയുന്ന മാവോയിസ്റ്റുകളുടെ പട്ടികയിലെ പ്രധാനിയായി. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. നിരോധിത സിപിഐ മാവോയിസ്റ്റിന്‍റെ കേന്ദ്ര കമ്മിറ്റിയംഗമാണ്. പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ചുമതല ഇയാൾക്കായിരുന്നു.

മഹാരാഷ്‌ട്രയിലെ താനെയ്ക്കു സമീപം അംബർനാഥ് ഈസ്റ്റ് സ്വദേശിയാണ്. ജമ്മു കശ്മീരിലെ എൻഐടി (മുൻ ആർഇസി)യിൽ നിന്ന് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയശേഷമാണ് നക്സൽ പ്രവർത്തനത്തിലേക്കു തിരിഞ്ഞത്. അച്ഛൻ മുംബൈയിലെ ട്രെയ്ഡ് യൂണിയൻ നേതാവായിരുന്നു.

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

'വേടനെതിരേ ഗൂഢാലോചന നടക്കുന്നു'; മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും