രൺധീർ ജയ്സ്വാൾ

 
India

കറാച്ചി ഭീകരാക്രമണത്തിൽ ഇന്ത്യക്ക് പങ്കില്ല; പാക്കിസ്ഥാന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് വിദേശകാര‍്യ മന്ത്രാല‍യം

ഇനിയെങ്കിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: ഇക്കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാനിലെ കറാച്ചിയിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത‍്യയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്‍റെ വാദം തള്ളി ഇന്ത‍്യ. പാക്കിസ്ഥാന്‍റെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തള്ളി കള‍യുന്നുവെന്ന് കേന്ദ്ര വിദേശകാര‍്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്നതിന് പകരം പാക്കിസ്ഥാൻ സ്വന്തം മണ്ണിലെ ഭീകര ശ‍്യംഖലയ്ക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഇനിയെങ്കിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കറാച്ചിയിലെ പാരാമിലിട്ടറി സേനയായ സിന്ധ് റേഞ്ചേഴ്സിന്‍റെ ആസ്ഥാനത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. താലിബാനിൽ നിന്നും വേർപിരിഞ്ഞ് തുടങ്ങിയ ജമാഅത്ത് ഉൽ അഹ്റാർ എന്ന സംഘടന പിന്നീട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഭീകരാക്രമണത്തിൽ ഇന്ത‍്യയക്ക് പങ്കുണ്ടെന്ന് പാക്കിസ്ഥാൻ ആഭ‍്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയും ആരോപണം ഉന്നയിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 3 പാക്കിസ്ഥാൻ സുരക്ഷാ ഉദ‍്യോഗസ്ഥരും 3 ഭീകരരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്