കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷം

 
India

മെസിയുടെ ഇന്ത‍്യ സന്ദർശനത്തിടെയുണ്ടായ സംഘർഷം; റിപ്പോർട്ട് കേന്ദ്രത്തിന് നൽകുമെന്ന് ബംഗാൾ ഗവർണർ

സംഘർ‌ഷത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരേ നടപടി വേണമെന്നും ജനങ്ങളിൽ നിന്നും പിരിച്ച പണം തിരിച്ചു നൽകണമെന്നും ഗവർണർ പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ല‍യണൽ മെസി കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയതിനു പിന്നാലെ ഉടലെടുത്ത സംഘർഷത്തെപ്പറ്റിയുള്ള റിപ്പോർട്ട് കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിനും കായിക മന്ത്രാലയത്തിനും നൽ‌കുമെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്.

സംഘർ‌ഷത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരേ നടപടി വേണമെന്നും ജനങ്ങളിൽ നിന്നും പിരിച്ച പണം തിരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കായികമന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് മുഖ‍്യമന്ത്രി മമത ബാനർജിക്ക് നൽകിയിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മെസി കോൽക്കത്തയിലെത്തിയത്. 10 മിനിറ്റ് പരിപാടിയിൽ പങ്കെടുത്ത ശേഷം താരം മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ടിഎംസിയുടെ ആരോപണം.

നിയമനത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം; ആക്രമണം പെട്രോൾ വാങ്ങാൻ കുപ്പി നൽകിയില്ലെന്ന് ആരോപിച്ച്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി