തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റുന്നു; കൂലി വർധനവും അധിക തൊഴിൽ ദിനങ്ങളും നടപ്പാക്കും

 

file image

India

തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റുന്നു; കൂലി വർധനവും അധിക തൊഴിൽ ദിനങ്ങളും നടപ്പാക്കും

2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്

Namitha Mohanan

ന്യൂഡൽഹി: കേന്ദ്ര പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (mgnrega) പേരു മാറ്റുന്നു. "പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗർ യോജന' എന്ന് പേരു മറ്റാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.

ഗ്രാമീണ മേഖലയിൽ വർഷം 125 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന പൂജ്യ ബാപ്പു റോസ്ഗർ യോജന ബിൽ കേന്ദ്രം കൊണ്ടുവരും. കുറഞ്ഞ ദിവസക്കൂലി 240 രൂപയാക്കാനും ഇതിനായി 1.51 ലക്ഷം കോടി രൂപ നീക്കി വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്. ഇത് 2009ൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റുകയായിരുന്നു. ഗ്രാമീണ മേഖലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി 100 തൊഴിൽ‌ ദിനങ്ങൾ ഉറപ്പാക്കുന്നതാണ് പദ്ധതി. നിലവിൽ പദ്ധതിയുടെ ഭാഗമായി 15.4 കോടി പേർ പദ്ധതിയുടെ ഭാഗമായി തൊഴിൽ ചെയ്യുന്നുണ്ട്.

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ‍്യം

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം

"കോൺഗ്രസിന് അവർ വേണമെന്നില്ല''; കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനം തള്ളി പി.ജെ. ജോസഫ്

തദ്ദേശ തെഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല; രാഷ്ട്രീയ വോട്ടുകൾ അനുകൂലമെന്ന വിലയിരുത്തലിൽ സിപിഎം

മലപ്പുറത്തെ എൽഡിഎഫ് നേതാവിന്‍റെ സ്ത്രീവിരുദ്ധ പരാമർശം; വിവാദമായതിന് പിന്നാലെ ഖേദപ്രകടനം