രവ്നീത് സിങ് ബിട്ടു

 
India

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

രാജ്യസഭാ അംഗമെന്ന ‌നിലയിൽ ബിട്ടുവിന്‍റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു

Namitha Mohanan

ന്യൂഡൽഹി: കേന്ദ്ര റെയ്‌ൽവേ, ഭക്ഷ്യ സംസ്കരണ, വ്യവസായ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. ‌രാജ്യസഭാ അംഗമെന്ന ‌നിലയിൽ ബിട്ടുവിന്‍റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുർമവിന് മുന്നിൽ രാജി സമർപ്പിച്ചത്. ബിട്ടു അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് സൂചന.

മൂന്നു തവണ കോൺഗ്രസ് എംപിയായിരുന്ന രൺവീർ സിങ് ബിട്ടു 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് പഞ്ചാബിലെ ലുധിയാന ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും അമരിന്ദർ സിങ് ബ്രാറിനോട് പരാജയപ്പെട്ടിരുന്നു.

തുടർന്നാണ് രാജസ്ഥാനിൽ നിന്ന് അദ്ദേഹം രാജ്യസഭയിലെത്തുകയായിരുന്നു. ബിജെപിയിലെ സുപ്രധാന സിഖ് മുഖമായാണ് ബിട്ടു ഉയർത്തിക്കാട്ടപ്പെടുന്നത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും