India

ഒബാമയ്‌ക്കെതിരേ ഇന്ത്യൻ മന്ത്രിമാർ

എ​​ത്ര മു​​സ്‌​​ലിം രാ​​ഷ്‌​​ട്ര​​ങ്ങ​​ളെ ആ​​ക്ര​​മി​​ച്ചെ​​ന്ന് ഒ​​ബാ​​മ സ്വ​​യം ചി​​ന്തി​​ക്ക​​ണം: രാ​​ജ്നാ​​ഥ് സി​​ങ്

ന്യൂ​​​ഡ​​​ൽ​​​ഹി: ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​നു പി​​​ന്നാ​​​ലെ യു​​​എ​​​സ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​രാ​​​ക് ഒ​​​ബാ​​​മ​​​യ്ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കേ​​​ന്ദ്ര മ​​​ന്ത്രി​​​മാ​​​രാ​​​യ രാ​​​ജ്നാ​​​ഥ് സി​​​ങ്ങും ഹ​​​ർ​​​ദീ​​​പ് പു​​​രി​​​യും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​മെ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ മു​​​സ്‌​​​ലിം​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പ​​​ടു​​​ന്നി​​​ല്ലെ​​​ന്ന ഒ​​​ബാ​​​മ​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​നാ​​​ണ് ഇ​​​രു​​​വ​​​രും മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

വ​​​സു​​​ധൈ​​​വ കു​​​ടും​​​ബ​​​കം എ​​​ന്ന ഇ​​​ന്ത്യ​​​ൻ ത​​​ത്വം ഒ​​​ബാ​​​മ മ​​​റ​​​ക്ക​​​രു​​​തെ​​​ന്നു പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സി​​​ങ് പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ പേ​​​രെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​​​യി കാ​​​ണു​​​ന്ന ഏ​​​ക രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. എ​​​ത്ര മു​​​സ്‌​​​ലിം രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളെ താ​​​ൻ ആ​​​ക്ര​​​മി​​​ച്ചെ​​​ന്ന് ഒ​​​ബാ​​​മ സ്വ​​​യം ചി​​​ന്തി​​​ച്ചു​​​നോ​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ജ്നാ​​​ഥ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ത്യ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌​​​ട്രം മാ​​​ത്ര​​​മ​​​ല്ല, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​മ്മ കൂ​​​ടി​​​യാ​​​ണെ​​​ന്ന് പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് പു​​​രി പ​​​റ​​​ഞ്ഞു. നി​​​രാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ പ​​​ല വ​​​ഴി​​​ക​​​ളു​​​മു​​​ണ്ട്. പ​​​ക്ഷേ, അ​​​തു തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്നും മ​​​റ​​​ക്ക​​​രു​​​തെ​​​ന്ന് ഹ​​​ർ​​​ദീ​​​പ് പു​​​രി. എ​​​ല്ലാ വി​​​ഭാ​​​ഗ​​​വും ഒ​​​രു​​​പോ​​​ലെ പു​​​രോ​​​ഗ​​​തി പ്രാ​​​പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ന്നും 1984ലേ​​​തു പോ​​​ലെ ക​​​ലാ​​​പ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നും ബി​​​ജെ​​​പി നേ​​​താ​​​വ് മു​​​ക്താ​​​ർ അ​​​ബ്ബാ​​​സ് ന​​​ഖ്‌​​​വി പ​​​റ​​​ഞ്ഞു.

നേ​​​ര​​​ത്തേ, സ്വ​​​ന്തം ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ആ​​​റു മു​​​സ്‌​​​ലിം രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളി​​​ലാ​​​യി 26,000 ബോം​​​ബു​​​ക​​​ൾ വ​​​ർ​​​ഷി​​​ച്ച​​​ത് ഒ​​​ബാ​​​മ മ​​​റ​​​ക്ക​​​രു​​​തെ​​​ന്നു നേ​​​ര​​​ത്തേ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഒ​​​ബാ​​​മ ആ​​​ദ്യം ക​​​ണ്ണാ​​​ടി നോ​​​ക്കി​​​യി​​​ട്ടു മ​​​തി അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​നെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യു​​​ടെ മ​​​റു​​​പ​​​ടി.

മുൻ പ്രസിഡന്‍റിനെ തള്ളി മു​​​ൻ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ ക​​​മ്മി​​​ഷ​​​ണ​​​റും

വാ​​​ഷി​​​ങ്ട​​​ൺ: മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​രാ​​​ക് ഒ​​​ബാ​​​മ ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ വി​​​മ​​​ർ​​​ശ​​​നം ത​​​ള്ളി യു​​​എ​​​സ് മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ ക​​​മ്മി​​​ഷ​​​ന്‍റെ മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ജോ​​​ണി മൂ​​​ർ. മോ​​​ദി​​​യെ വി​​​മ​​​ര്‍ശി​​​ക്കു​​​ക​​​യ​​​ല്ല, പ​​​ക​​​രം അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യാ​​​ണ് ഒ​​​ബാ​​​മ ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

മ​​​നു​​​ഷ്യ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വൈ​​​വി​​​ധ്യ​​​മാ​​​ര്‍ന്ന രാ​​​ഷ്ട്ര​​​മാ​​​ണ് ഇ​​​ന്ത്യ. ഇ​​​ന്ത്യ ഒ​​​രു പ​​​രി​​​പൂ​​​ർ​​​ണ​​​ത​​​യു​​​ള്ള രാ​​​ജ്യ​​​മ​​​ല്ല. യു​​​എ​​​സും അ​​​ങ്ങ​​​നെ​​​യ​​​ല്ല. എ​​​ന്നാ​​​ൽ, വൈ​​​വി​​​ധ്യ​​​മാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ക​​​രു​​​ത്ത്. വാ​​​സ്ത​​​വ​​​ത്തി​​​ല്‍ മോ​​​ദി​​​യു​​​ടെ പു​​​ക​​​ഴ്ത്തു​​​ക​​​യാ​​​ണ്. ന​​​മു​​​ക്ക് സാ​​​ധ്യ​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​ത്തെ പ്ര​​​ശം​​​സി​​​ക്കു​​​ക​​​യും അ​​​വ​​​ർ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്ന് സു​​​വി​​​ശേ​​​ഷ​​​ക​​​ൻ കൂ​​​ടി​​​യാ​​​യ ജോ​​​ണി മൂ​​​ര്‍ പ​​​റ​​​ഞ്ഞു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം