Narendra Modi  

file image

India

"കശ്മീരിനെ മുഴുവനായി ഇന്ത്യയോട് ചേർക്കണമെന്ന് പട്ടേല്‍ ആഗ്രഹിച്ചു, പക്ഷേ നെഹ്‌റു അനുവദിച്ചില്ല'': നരേന്ദ്ര മോദി

ഗുജറാത്തിലെ നർമദ ജില്ലയിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

Namitha Mohanan

ഗുജറാത്ത്: കശ്മീരിനെ മുഴുവനായി ഇന്ത്യയോട് ചേർക്കാനായിരുന്നു പട്ടേലിന്‍റെ ആഗ്രഹമെന്നും അതിന് തടസം നിന്നത് ജവഹർലാൽ നെഹ്റുവായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രം എഴുതാനായി നാം സമയം കളയരുതെന്നും ചരിത്രം സൃഷ്ടിക്കാനായി നാം കഠിനാധ്വാനം ചെയ്യണമെന്നുമാണ് പട്ടേൽ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ നർമദ ജില്ലയിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"മറ്റ് നാട്ടു രാജ്യങ്ങളെ പോലെ തന്നെ കശ്മീരും ഇന്ത്യയുമായി ഒന്നിക്കണമെന്ന് പട്ടേൽ ആഗ്രഹിച്ചു. എന്നാലത് തടഞ്ഞത് നെഹ്റുവാണ്. കശ്മീരിനെ വിഭജിച്ച് പ്രത്യേക ഭരണ ഘടനയും പതാകയും നൽകി. കോൺഗ്രസിന്‍റെ ആ തെറ്റ് മൂലം രാജ്യം പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടു'', മോദി പറഞ്ഞു.

സർദാർ പട്ടേലിന്‍റെ നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും ചരിത്രം സൃഷ്ടിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 550ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം പട്ടേൽ സാധ്യമാക്കി. ഒരു ഇന്ത്യ, മികച്ച ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു. രാഷ്ട്രത്തെ സേവിക്കുന്നതാണ് തന്‍റെ ഏറ്റവും വലിയ സന്തോഷമാണെന്ന് പട്ടേൽ പറഞ്ഞിരുന്നുവെന്നും മോദി വ്യക്തമാക്കി.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി