മോദിക്ക് ബ്രൂണൈയിൽ ഊഷ്മള സ്വീകരണം 
India

മോദിക്ക് ബ്രൂണൈയിൽ ഊഷ്മള സ്വീകരണം

ഇതാദ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണൈ സന്ദർശിക്കുന്നത്

Aswin AM

ബന്ദർ സെരി ബഗവൻ: രണ്ടു ദിവസത്തെ സന്ദർശനത്തിന് ബ്രൂണൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. തലസ്ഥാനമായ ബന്ദർ സെരി ബെഗവനിലെത്തിയ പ്രധാനമന്ത്രിയെ കിരീടാവകാശിയും പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന മന്ത്രിയുമായ ഹാജി അൽ മുഹ്താദീ ബില്ല സ്വീകരിച്ചു.

ഇതാദ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണൈ സന്ദർശിക്കുന്നത്. ഇന്ത്യ- ബ്രൂണൈ നയതന്ത്രബന്ധത്തിന്‍റെ 40ാം വാർഷികത്തോടനുബന്ധിച്ച് സുൽത്താൻ ഹാജി ഹസനൽ ബോൾക്കിയയുടെ ക്ഷണപ്രകാരമാണു ചരിത്രപരമായ സന്ദർശനം. ബെന്ദർ സെരി ബെഗവനിലെ പ്രശസ്തമായ സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മോസ്ക് സന്ദർശിച്ച മോദി, ഇന്ത്യൻ ഹൈക്കമ്മിഷന്‍റെ പുതിയ ചാൻസറി പരിസരംഉദ്ഘാടനം ചെയ്തു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല