പ്രധാനമന്ത്രി നരേന്ദ്ര മോദി  
India

ഇഡിയുടെ കേസ് അന്വേഷണത്തിൽ രാഷ്ട്രീയനേതാക്കൾക്കെതിരെയുള്ളത് 3 ശതമാനം മാത്രം; മോദി

അഴിമതി ഇല്ലായ്മ ചെയ്യുകയാണ് കഴിഞ്ഞ പത്തുവർഷമായി കേന്ദ്രസർക്കാരിന്‍റെ പ്രധാന ലക്ഷ്യം

ajeena pa

ന്യൂഡൽഹി: ഇഡി അന്വേഷിക്കുന്ന കേസുകളിൽ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഒതുക്കുകയാണെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മോദി.

ഇഡി അന്വേഷിച്ചിട്ടുള്ള കേസുകളിൽ മൂന്നു ശതമാനം മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടുള്ളത്. ബാക്കിയുള്ള 97 ശതമാനവും ഉദ്യോഗസ്ഥർക്കും മറ്റു കുറ്റവാളികൾക്കും എതിരേയുള്ളതാണ്. അഴിമതി ഇല്ലായ്മ ചെയ്യുകയാണ് കഴിഞ്ഞ പത്തുവർഷമായി കേന്ദ്രസർക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കെതിരെ മാത്രമാണ് കേന്ദ്ര ഏജൻസികൾ നടപടി സ്വീകരിക്കുന്നതെന്ന ആരോപണം തെറ്റാണ്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലടക്കം നടപടി സ്വീകരിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു